രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നു; സര്‍ക്കാറുകള്‍ സ്ത്രീ സുരക്ഷ ഉറപ്പു വരുത്തണമെന്ന് നസ്രിയ ബെല്ലാരെ

കാസര്‍കോട്: രാജ്യത്ത് സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ക്രമേണ വര്‍ധിച്ചു കൊണ്ടിരിക്കുന്നുവെന്നും സ്ത്രീകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള മയക്കു മരുന്ന് മാഫിയകള്‍ സജീവമാണന്നും
വുമണ്‍ ഇന്ത്യ മൂവ്‌മെന്റ് കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി നസ്രിയ ബെല്ലാരെ.
മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മഹിളാ സംഗമം ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തുന്ന സ്ത്രീകള്‍ പോലും ചൂഷണത്തിന് ഇരയാകുന്ന അവസ്ഥ വളരെ വലിയ അപകടമാണ്. രാജ്യത്ത് എല്ലാ മേഖലകളിലും സ്ത്രീകള്‍ നിരന്തരമായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സ്ത്രീ സുരക്ഷ സര്‍ക്കാറുകള്‍ ഉറപ്പു വരുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കൂട്ടി ചേര്‍ത്തു. ഉപ്പള വ്യാപാര ഭവനില്‍ നടത്തിയ പരിപാടിയില്‍ മണ്ഡലം പ്രസിഡന്റ് റുഖിയ അന്‍വര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ഹസീന സലാം, ജില്ലാ പ്രസിഡന്റ് നജ്മ റഷീദ്, വോര്‍കാടി ഗ്രാമ പഞ്ചായത്ത് അംഗം കമറുന്നിസ മുസ്തഫ എന്നിവര്‍ സംസാരിച്ചു. പുതുതായി വുമണ്‍ ഇന്ത്യ മൂവ്‌മെന്റിലേക്ക് കടന്നുവന്നവര്‍ക്ക് മെമ്പര്‍ഷിപ്പ് വിതണം ചെയ്തു. മണ്ഡലം സെക്രട്ടറി താഹിറ ഖാദര്‍ സ്വാഗതവും, ഫസീല ഷബീര്‍ നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page