ദേശീയ പാത നിര്‍മാണം; ആക്ഷന്‍ കമ്മിറ്റിയുടെ സമര സംഗമത്തില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി കുമ്പള നഗരത്തില്‍ പുരോഗമിക്കുന്ന അശാസ്ത്രീയ നിര്‍മാണത്തിനെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി. ടൗണിലേക്ക് പ്രവേശിക്കുന്ന ജംഗ്ഷനില്‍ ഫ്‌ലൈഓവര്‍ നിര്‍മിക്കുക, കുമ്പള പാലം മുതല്‍ റെയില്‍വേ സ്റ്റേഷന്‍ വരെ പൂര്‍ണമായും സര്‍വീസ് റോഡ് നിര്‍മിക്കുക, തീരദേശ ഭാഗത്തേക്ക് വാഹനങ്ങള്‍ കടന്നു പോകുന്ന ഭാഗത്ത് സര്‍വീസ് റോഡ് രണ്ട് വരിയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ സംഗമം നടത്തിയത്. എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കുമ്പള പഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറ യൂസുഫ് ആധ്യക്ഷം വഹിച്ചു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എ.കെ ആരിഫ്, വി.രവീന്ദ്രന്‍, രഘുദേവന്‍, മഞ്ചുനാഥ ആള്‍വ, എം. അബ്ബാസ്, ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ധീഖ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം അധ്യക്ഷന്‍ അഷ്‌റഫ് കര്‍ള, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍, കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.സബൂറ, പഞ്ചായത്തംഗങ്ങളായ യൂസുഫ് ഉളുവാര്‍, രവി രാജ് തുമ്മ, അന്‍വര്‍ ഹുസൈന്‍, പ്രേമലത, പ്രേമാവതി, പ്രേമാഷെട്ടി, കൗലത്ത് ബീവി, വിദ്യാ പൈ, റിയാസ് മൊഗ്രാല്‍, ശോഭ, മോഹനന്‍, ബി.എന്‍. മുഹമ്മദലി, സത്താര്‍ ആരിക്കാടി, അസീസ് കളത്തൂര്‍, സുരേഷ് കുമാര്‍ ഷെട്ടി, ലക്ഷ്മണ്‍ പ്രഭു,സുജിത്ത് റൈ, അസീസ് കളത്തൂര്‍, രവി പൂജാരി, സിദ്ധിഖ് ദണ്ഡഗോളി, രാജേഷ് മനയത്ത്, അന്‍വര്‍ സിറ്റി, ടി.എം ഷുഹൈബ്, നാസര്‍ ബംബ്രാണ, ഇബ്രാഹിം ബത്തേരി, മമ്മു മുബാറക്ക്, രഘുനാഥ് പൈ, ഫാദര്‍ ലോബോ, ഡോള്‍ഫിന്‍ ഡിസോസ, അഹമദലി കുമ്പള, റാംഭട്ട്, കൃഷ്ണഗട്ടി, ബി.എ റഹ്‌മാന്‍ ആരിക്കാടി പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page