ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം; മുളിയാര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി മുളിയാര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

ബോവിക്കാനം: വനാതിര്‍ത്തിയില്‍ താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഉത്തരാദപ്പെട്ടവര്‍ നിഷ്‌ക്രിയരായി നോക്കിനിന്നാല്‍ കോണ്‍ഗ്രസ് പ്രസ്ഥാനം ശക്തമായി പ്രതികരിക്കുമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് ബിപി പ്രദീപ് കുമാര്‍ പറഞ്ഞു. വന്യ ജീവി അക്രമണത്തിന് ശാശ്വത പരിഹാരം കാണുക, മലയോര നിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുളിയാര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുളിയാര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി വളര്‍ത്തു മൃഗങ്ങളെ കടിച്ചു കൊന്നിട്ടും, നിരീക്ഷണ ക്യാമറകള്‍ കേവലം പ്രഹസനത്തിന് മാത്രം വെച്ചുകൊണ്ട്, മുടന്തന്‍ന്യായങ്ങള്‍ പറഞ്ഞുകൊണ്ട് ജനങ്ങളുടെ ജീവന് വേണ്ടി വനം വകുപ്പ് കാത്ത് നിന്നാല്‍ യൂത്ത് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുധീഷ് പാത്തനടുക്കം അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കാര്‍ത്തികേയന്‍ പെരിയ, മുളിയര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി ഗോപിനാഥന്‍ നായര്‍, യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജകമണ്ഡലം പ്രസിഡന്റ് വസന്ദന്‍ ഐഎസ്, ജില്ലാ ജനറല്‍ സെക്രട്ടറി ഗിരികൃഷ്ണന്‍ കൂടാല, നേതാക്കളായ എ വാസുദേവന്‍, മണികണ്ഠന്‍ ഓമ്പയില്‍, ബി.സി കുമാരന്‍, മധു പേരടുക്കം, രാമപ്രസാദ് കോടോത്ത്, സ്വരാജ് കാനത്തൂര്‍, ശ്രീജിത്ത് കോടോത്ത്, സുധീഷ് പാണൂര്‍, സുശാന്ത് പാട്ടിക്കോച്ചി സംസാരിച്ചു. ബോവിക്കാനത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന്
മണ്ഡലം ഭാരവാഹികളായ ജിതിന്‍ പുതിയവിട്, വിഷ്ണു ഇരിയണ്ണി, ശ്രീനാഥ് കാനത്തൂര്‍, ധീരജ് കാനത്തൂര്‍, ഹരികൃഷ്ണന്‍ പാട്ടിക്കൊച്ചി, ആദര്‍ശ്, ധന്യരാജ് പയോലം എന്നിവര്‍ നേതൃത്വം നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page