ഏർവാടിയിൽ നിന്ന് മടങ്ങുകയായിരുന്ന കാസർകോട് സ്വദേശിനി ട്രെയിൻ യാത്രയ്ക്കിടെ മരിച്ചു

കുറ്റിപ്പുറം∙ ട്രെയിൻ യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട കാസർകോട് സ്വദേശിനി ആശുപത്രിയിൽ എത്തും മുൻപ് മരിച്ചു. ഏർവാടിയിൽ നിന്ന് മടങ്ങുകയായിരുന്ന ഏഴംഗ തീർത്ഥാടക സംഘത്തിലുണ്ടായിരുന്ന കാസർകോട് ഉളിയത്തടുക്ക സ്വദേശി അവ്വാബി (64) ആണ്‌ മരിച്ചത്. മൃതദേഹം കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ചെന്നൈ എഗ്മൂർ- മംഗ്ലൂരു എക്സ്പ്രസ് ഷൊർണൂരിൽ എത്തിയപ്പോഴാണ് യാത്രക്കാരിയായ അവ്വബിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ആർപിഎഫിന്റെ സഹായത്തോടെ ഡോക്ടർ എത്തി മരുന്ന് നൽകി. പിന്നീട് ചികിത്സയ്ക്കായി ഷൊർണൂരിൽ ഇറങ്ങാൻ ഡോക്ടർ നിർദേശിച്ചെങ്കിലും വേദന കുറഞ്ഞതിനെ തുടർന്ന് സംഘം യാത്ര തുടരുകയായിരുന്നു. രാത്രി പതിനൊന്നരയോടെ കുറ്റിപ്പുറം സ്റ്റേഷനിൽ എത്തും മുമ്പ് നെഞ്ചുവേദന കൂടുകയും അവ്വാബി ബോധരഹിതയാവുകയുമായിരുന്നു. ഉടൻ കുറ്റിപ്പുറം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം വെള്ളിയാഴ്ച ബന്ധുക്കൾക്ക് വിട്ടു നൽകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page