ഭക്ഷണം വേവുന്നതുവരെ കാത്തിരിക്കാന്‍ പറയുന്നത് പ്രകോപനമാവില്ല; ഭാര്യയെ വെട്ടികൊലപ്പെടുത്തിയ യുവാവിന്റെ കൊലപാതക കുറ്റം ശരിവെച്ച് കോടതി

ഭുവനേശ്വര്‍: ഭക്ഷണത്തിന് കാത്തിരിക്കാന്‍ പറഞ്ഞ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ യുവാവിന്റെ കൊലപാതക കുറ്റം ശരിവെച്ച് ഒറീസ ഹൈക്കോടതി. ഭാര്യ പ്രകോപനമുണ്ടാക്കിയത് കൊണ്ടാണ് വെട്ടിയതെന്നും അതിനാല്‍ കൊലപാതക കുറ്റമാകില്ലെന്നും ശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതി റായ് കിഷോര്‍ ജെന ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജസ്റ്റിസുമാരായ എസ്.കെ സാഹു, ചിത്തരഞ്ജന്‍, ദാഷ് എന്നിവരടങ്ങുന്ന ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു. ഭക്ഷണം വൈകും എന്ന പറഞ്ഞയുടനെ വാക്കത്തി കൊണ്ട് പ്രായപൂര്‍ത്തിയാകാത്ത മകളുടെ മുന്നിലിട്ടാണ് പ്രതി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. വാക്കത്തി ഉപയോഗിച്ച് കഴുത്തിലും മുഖത്തും ചെവിയിലും ഒന്നിലധികം തവണ മാരകമായ മുറിവുകള്‍ ഉണ്ടായിരുന്നതായും കോടതി നിരീക്ഷിച്ചു. വീട്ടമ്മ പെട്ടെന്നുള്ള ഒരു പ്രകോപനവുമുണ്ടാക്കിയതായി പറയാനാവില്ല. സംഭവ ദിവസം പെട്ടെന്ന് പ്രകോപനമുണ്ടാക്കത്തക്ക രീതിയില്‍ വഴക്കുകളും നടന്നില്ല. ഭക്ഷണം തയ്യാറാകുന്നതുവരെ കാത്തിരിക്കാന്‍ പറഞ്ഞ ഭാര്യയുടെ വാക്കുകള്‍ പ്രകോപനമാകില്ലെന്നും കോടതി കണ്ടെത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page