വാട്സ്ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: സാമൂഹ്യമാധ്യമമായ വാട്സ്ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എം.എം. സുന്ദ്രേഷ്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ ഉത്തരവ്. പുതിയ ഐ.ടി നിയമങ്ങള്‍ പാലിക്കാന്‍ വിസമ്മതിച്ചതിന് വാട്സ്ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതിക്കാരന്റെ ഹരജി. സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ പാലിക്കുന്നില്ലെങ്കില്‍ വാട്ട്സ്ആപ്പ് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരനായ കെ.ജി. ഓമനക്കുട്ടന്‍ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതേസമയം ഐ.ടി നിയമങ്ങളെ ചോദ്യം ചെയ്ത് വാട്സ്ആപ്പ് അധികൃതര്‍ ഡല്‍ഹി കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഓമനക്കുട്ടന്‍ ഹര്‍ജി സമര്‍പ്പിച്ചത്. 2021 ജൂണില്‍ കേരള ഹൈക്കോടതി ഹര്‍ജി തള്ളിയതിനാലാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ആപ്പിന്റെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സന്ദേശങ്ങളുടെ ഉത്ഭവം കണ്ടെത്തുന്നതില്‍ നിന്ന് തടയുന്നതിനാല്‍ 2021 ലെ ഐ.ടി നിയമങ്ങള്‍ക്ക് യോജിച്ചതല്ലെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ വാട്സ്ആപ്പ് അവകാശപ്പെട്ടതായി ഹൈക്കോടതിക്ക് മുമ്പാകെ ഹരജിക്കാരന്‍ സമര്‍പ്പിച്ചിരുന്നു.
സന്ദേശങ്ങളുടെ ആധികാരികത ഉറപ്പ് വരുത്താന്‍ കഴിയാത്തതിനാല്‍ കോടതി സമന്‍സുകളും നിയമ അറിയിപ്പുകളും നല്‍കുന്നതിന് വാട്ട്സ്ആപ്പ് പോലുള്ള സേവനങ്ങളെ ആശ്രയിക്കുന്നത് ഏറെ അപകടമാണെന്നും ഹരജിക്കാരന്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page