നാടെങ്ങും ശിശുദിന ആഘോഷം; ജില്ലാ ശിശുക്ഷേമ സമിതി ശിശുദിന റാലി സംഘടിപ്പിച്ചു

കാസര്‍കോട്: കാസര്‍കോട്: പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹറുവിന്റെ 135-ാം ജന്മജയന്തിയോടനുബന്ധിച്ച് ജില്ലയിലുടനീളം ശിശുദിനാഘോഷങ്ങളും റാലിയും നടത്തി. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിപാടികള്‍ നടന്നത്. വര്‍ണാഭമായ റാലികളും യോഗങ്ങളും പരിപാടിയ്ക്ക് കൊഴുപ്പേകി. ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ശിശുദിന റാലി അസാപ് പരിസരത്ത് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രത്യേകം സജ്ജീകരിച്ച വാഹനത്തില്‍ കുട്ടികളുടെ രാഷ്ട്രപതിയും പ്രധാന മന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും കുട്ടികളുടെ പ്രതിനിധിയും റാലിയുടെ ഭാഗമായി. ജില്ലയിലെ 12 വിദ്യാലയങ്ങളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ റാലിയില്‍ അണിനിരന്നു. എസ്.പി.സി, എന്‍.എസ്.എസ്, സ്‌കൗട്ട്, ഗൈഡ്, റെഡ്ക്രോസ്, ബുള്‍ബുള്‍, ബാന്റ് മേളവം ദഫ് തുടങ്ങിയവ റാലിയുടെ ആകര്‍ഷകങ്ങളായി. സണ്‍റൈസ് പാര്‍ക്കില്‍ സജ്ജീകരിച്ച വേദിയില്‍ റാലി സമാപിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു. എ.ഡി.എം പി. അഖില്‍ ശിശുദിന സന്ദേശം നല്‍കി. വിശിഷ്ടാതിഥികള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ബളാംതോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശിശുദിനം വിപുലമായി ആഘോഷിച്ചു. ശിശുദിന സ്‌പെഷ്യല്‍ അസംബ്ലി, ശിശുദിനാ റാലി, കലാപരിപാടികള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് വേണു കെഎന്‍, പ്രിന്‍സിപ്പല്‍ എം ഗോവിന്ദന്‍, ഹെഡ്മിസ്ട്രസ് ബിന്ദു, സ്റ്റാഫ് സെക്രട്ടറി ബിസി ബാബു, സീനിയര്‍ അധ്യാപകന്‍ ബിജു എം.കെ തുടങ്ങിയവര്‍ പങ്കെടുത്തു. പൊള്ളപ്പൊയില്‍ എ.എല്‍.പി. സ്‌കൂളില്‍ നടന്ന ശിശുദിനാഘോഷം മുന്‍പ്രധാനാധ്യാപകന്‍ പി.വി രമേശന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ പ്രദീപ് കൊടക്കാട് അധ്യക്ഷത വഹിച്ചു. ടി.വി. വിനീത ലഹരി വിരുദ്ധ സന്ദേശം നല്‍കി. 1975 നാലാംതരം ബേച്ചിന്റെ നേതൃത്വത്തില്‍ വൈറ്റ് ബോര്‍ഡ് സ്‌കൂളിന് സമ്മാനിച്ചു. എ.ശ്രീഹരി സ്വാഗതവും പി. സീമ നന്ദിയും പറഞ്ഞു. ശിശുദിന റാലിക്ക് ഇ.വി.ദീപ്തി, ഏ.ജി സെമീമ, പി.ലീമ, ബീന വിജയന്‍, പി.വി.രതിക, എന്‍.വനജ എന്നിവര്‍ നേതൃത്വം നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page