വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന പരാതി; കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പൊന്നാനിയില്‍ വീട്ടമ്മയെ പൊലീസുകാര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. എസ്.പി.സുജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാനായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. സി ഐ വിനോദിന്റെ ഹര്‍ജിയിലാണ് നടപടി. മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ്, പൊന്നാനി മുന്‍ സി.ഐ വിനോദ് എന്നിവര്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇവര്‍ക്കെതിരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. മജിസ്‌ട്രേറ്റിന് ഉചിതമായ തീരുമാനം എടുക്കാമെന്നും ഹൈക്കോടതി പറഞ്ഞു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരിക്കുന്നത്. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ തന്നെ പീഡിപ്പിച്ചെന്നായിരുന്നു പരാതി.
സംഭവത്തെ കുറിച്ച് നേരത്തെ പരാതി വന്നപ്പോള്‍ അന്വേഷിച്ചിരുന്നെന്നും കഴമ്പില്ലെന്ന് കണ്ട് തള്ളിയതാണെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞിരുന്നു. 2022 ലാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ആദ്യം പരാതി നല്‍കിയ പൊന്നാനി സി.ഐ വിനോദാണ് ആദ്യം വീട്ടിലെത്തി ബലാത്സംഗം ചെയ്തത്. ഈ പരാതി ഡി.വൈ.എസ്.പി ബെന്നിക്ക് കൈമാറിയെന്നും എന്നാല്‍, ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചതായും ഇവര്‍ പറയുന്നു. പരിഹാരം ഇല്ലാത്തതിനാല്‍ മലപ്പുറം എസ്പിയെ കണ്ടുവെന്നും എന്നാല്‍ സുജിത് ദാസും തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നുമാണ് യുവതിയുടെ പരാതി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page