പരശുരാമന്റെ പ്രതിമ നിര്‍മ്മിച്ചതില്‍ കൃത്രിമം കാട്ടി ഒന്നേകാല്‍ കോടി തട്ടി; കോഴിക്കോട്ട് ഒളിവില്‍ കഴിഞ്ഞ ശില്‍പി അറസ്റ്റില്‍

മംഗ്‌ളൂരു: പരശുരാമന്റെ പ്രതിമ നിര്‍മ്മാണത്തില്‍ കൃത്രിമം കാണിച്ച് ഒന്നേകാല്‍ കോടി രൂപ തട്ടിപ്പാക്കിയെന്ന കേസില്‍ പ്രതിയായി കോഴിക്കോട്ട് ഒളിവില്‍ കഴിയുകയായിരുന്ന ശില്‍പി അറസ്റ്റില്‍. കൃഷ്ണനായിക് എന്നയാളെയാണ് കാര്‍ക്കള പൊലീസ് പിടികൂടിയത്. കാര്‍ക്കള, ബൈലൂരിലെ പരശുറാം തീം പാര്‍ക്കില്‍ പരശുരാമന്റെ പ്രതിമ നിര്‍മ്മിച്ചതില്‍ കൃത്രിമം കാട്ടിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. പരശുരാമന്റെ പടുകൂറ്റന്‍ പ്രതിമ പിച്ചളയില്‍ നിര്‍മ്മിക്കുന്നതിനു ഒന്നേകാല്‍ കോടി രൂപയ്ക്കാണ് കരാര്‍ നല്‍കിയത്. എന്നാല്‍ പിച്ചളയ്ക്കു പകരം മറ്റേതോ ലോഹം ഉപയോഗിച്ചാണ് പ്രതിമ നിര്‍മ്മിച്ചതെന്നാണ് പാര്‍ക്ക് അധികൃതരുടെ പരാതി. പൊലീസ് കേസെടുത്തതോടെ കേരളത്തിലേക്ക് മുങ്ങിയ കൃഷ്ണനായിക് കോഴിക്കോട്ട് ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page