ന്യൂഡെല്‍ഹി: ഇന്ത്യയുടെ 51-ാമതു ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധികാരമേറ്റു.
രാഷ്ട്രപതിഭവനില്‍ തിങ്കളാഴ്ച രാവിലെ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ചുമതല ഭയമോ പ്രീതിയോ വാത്സല്യമോ അനിഷ്ടമോ ഇല്ലാതെ നിര്‍വഹിക്കുമെന്നും ഭരണഘടനയോടു വിധേയത്വം പുലര്‍ത്തുമെന്നും ദൈവനാമത്തില്‍ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു.
വൈസ് പ്രസിഡന്റ് ജഗദീപ് ധന്‍ഖര്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, നിയമമന്ത്രി അര്‍ജ്ജുന്‍ റാം മേഘ്‌വാള്‍, കേന്ദ്രമന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുത്തു. ജസ്റ്റിസ് സഞ്ജീവ് ഖന്ന 2025 മേയ് 13ന് ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നു വിരമിക്കും.








