ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ ഏഴുവയസുകാരി അസുഖത്തെ തുടര്‍ന്ന് മരിച്ചു.
മംഗളൂരു കൊട്ടറ ദ്വാരക നഗര്‍ സ്വദേശികളായ പുഷ്പരാജ് എസ് കുന്ദറിന്റെയും വൈശാലി എസ് ബെംഗ്രെയുടെയും മകള്‍ പുര്‍വി (7) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 2019-ല്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഒരു മിനിറ്റ് റൈംസില്‍ റെക്കോര്‍ഡ് നേടിയിരുന്നു. ചെറുപ്പത്തില്‍ തന്നെ ഫുട്‌ബോളിലും ഭരതനാട്യത്തിലും മികവ് പുലര്‍ത്തിയിരുന്നു. ഗ്രീന്‍ വുഡ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് പൂര്‍വി. പെണ്‍കുട്ടിയുടെ വിയോഗത്തില്‍ ബെന്‍ഗ്രെ സ്റ്റുഡന്റ്സ് അസോസിയേഷനും വിവിധ സംഘടനകളും അനുശോചനം രേഖപ്പെടുത്തി.







