മംഗളൂരുവില്‍ പെട്രോള്‍ പമ്പിലെത്തിയ കാറിന് തീപിടിച്ചു; കാര്‍ ചാമ്പലായി, ഒഴിവായത് വന്‍ ദുരന്തം

മംഗളൂരു: നഗരത്തിലെ പെട്രോള്‍ പമ്പില്‍ കാറിന് തീപിടിച്ചു. ഞായറാഴ്ച വൈകീട്ട് നഗരത്തിലെ ലേഡിഹില്‍ നാരായണ ഗുരു സര്‍ക്കിളിലെ പെട്രോള്‍ പമ്പിലാണ് സംഭവം. ബജ്പെയില്‍ നിന്ന് ഇന്ധനം നിറയ്ക്കാന്‍ എത്തിയ കാര്‍ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയ ഉടനെ തീപിടിക്കുകയായിരുന്നു. നിമിഷനേരത്തിനുള്ളില്‍ കാര്‍ ചാമ്പലായി. ബക്കറ്റില്‍ വെള്ളം ഒഴിച്ച് തീ അണക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഉടന്‍ തന്നെ അഗ്‌നിരക്ഷാസേന വളരെ പെട്ടെന്ന് എത്തി തീയണക്കുകയായിരുന്നു. കാറില്‍ മൂന്ന് യാത്രക്കാരുണ്ടായിരുന്നു. പുക ഉയര്‍ന്നതോടെ അവര്‍ പുറത്തിറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല. ഭൂഗര്‍ഭ പെട്രോള്‍ ടാങ്കിലേക്ക് തീ പടര്‍ന്നിരുന്നെങ്കില്‍ വന്‍ ദുരന്തമായി മാറുമായിരുന്നെന്ന് ജീവനക്കാര്‍ പറഞ്ഞു.
എഞ്ചിനില്‍ നിന്ന് തീ പടര്‍ന്നതാണെന്നാണ് നിഗമനം. പമ്പില്‍ വൈറ്റ് പെട്രോള്‍ സൂക്ഷിച്ചിരുന്നതിനാല്‍ ജീവനക്കാര്‍ ഭീതിയിലായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page