ബദിയടുക്കയില്‍ കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: ബദിയടുക്കയില്‍ കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു. ബദിയടുക്ക കെടഞ്ചി ഹൗസിലെ ഉദയസാഗര്‍(64) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് വീട്ടില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രമുഖ കര്‍ഷകനാണ്. കെടഞ്ചിയിലെ പരേതരായ വെങ്കട്ട റാവു-കാവേരി ദമ്പതികളുടെ മകനാണ്. ഭാര്യ: സുവര്‍ണ. മക്കള്‍: കാവ്യാ, കാര്‍ത്തിക്. സഹോദരങ്ങള്‍: കലാസാഗര്‍, ഗുരു സാഗിരി, പരേതനായ വിദ്യാസാഗര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page