എഐടിയുസി വടക്കന്‍ മേഖല ജാഥ: സംഘാടക സമിതി രൂപീകരിച്ചു

കാസര്‍കോട്: തൊഴില്‍ സുരക്ഷിതത്വത്തിനും, അവകാശ സംരക്ഷണത്തിനും വേണ്ടി എഐടിയുസി സംസ്ഥാന കൗണ്‍സില്‍ മേഖലാ ജാഥകള്‍ ഡിസംബര്‍ 10 മുതല്‍ 17 വരെ നടക്കും. സംസ്ഥാന പ്രസിഡന്റ് ടി ജെ അഞ്ചലോസ് നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ (കാസര്‍കോട് -തൃശൂര്‍) ഡിസംബര്‍ 10 ന് പി സന്തോഷ്‌കുമാര്‍ എംപി കാസര്‍കോട്ട് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെപി രാജേന്ദ്രന്‍ നയിക്കുന്ന തെക്കന്‍ മേഖലാജാഥ (എറണാകുളം-തിരുവനതപുരം) ദേശീയ വൈസ് പ്രസിഡന്റ് വിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. കാസര്‍കോട്ട് ആരംഭിക്കുന്ന മേഖല ജാഥ ഉദ്ഘാടനം വിജയിപ്പിക്കാന്‍ 100 അംഗ സംഘാടക സമിതി രൂപീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെവി കൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി കൃഷ്ണന്‍, സെക്രട്ടറിമാരായ വി രാജന്‍, ബി സുകുമാരന്‍, ജില്ലാ സെക്രട്ടറി ബിജു ഉണ്ണിത്താന്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: വി രാജന്‍(പ്രസി.). കെ കൃഷ്ണന്‍, കെ കുഞ്ഞിരാമന്‍, രേണുക ഭാസ്‌കരന്‍, മായാ കരുണാകരന്‍, സദര്‍ റിയാസ്, എം കൃഷ്ണന്‍ നായര്‍ പൊയിനാച്ചി, നാരായണന്‍ മൈലൂല, മിധുന്‍ രാജ് (വൈ.പ്രസി.). ബിജു ഉണ്ണിത്താന്‍(ജന സെക്ര.), പാമുഷാമീര്‍, തുളസിധരന്‍ ബളാനം, അസ്‌ക്കര്‍ കടവത്ത്, കെ ലക്ഷ്മി, കിഷോര്‍ കെടി, പിപി ചാക്കൊ, ഉണ്ണികൃഷ്ണന്‍ മാടിക്കാല്‍.(ജോ.സെക്ര).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page