ഉപ്പള ഫിര്‍ദ്ദോസ് നഗറിലെ വീട്ടില്‍ വന്‍ കവര്‍ച്ച; അഞ്ചര പവന്‍ സ്വര്‍ണ്ണവും 15,000 രൂപയും കവര്‍ന്നു; പൊലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: ഉപ്പള മണ്ണംകുഴി ഫിര്‍ദ്ദോസ് നഗറിലെ വീട്ടില്‍ വന്‍ കവര്‍ച്ച. മുന്‍വശത്തെ വാതില്‍ കുത്തി തുറന്ന് അഞ്ചര പവന്‍ സ്വര്‍ണ്ണവും 15,000 രൂപയും കവര്‍ന്നു. ഫിര്‍ദ്ദോസ് നഗറിലെ സലാല ഇബ്രാഹിമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ വ്യാഴാഴ്ച ദിവസം ബന്ധുവീട്ടില്‍ പോയിരുന്നു. ശനിയാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. അകത്തുകടന്ന മോഷ്ടാക്കള്‍ അലമാരയിലെ വസ്ത്രങ്ങളും മറ്റും വാരി വലിച്ചിട്ടിരുന്നു. പണവും സ്വര്‍ണവും മോഷണം പോയതായി മനസിലായതോടെ പൊലീസില്‍ പരാതി നല്‍കി. മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ അനൂബിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്ത് ഏക മകളെയും ഭാര്യാസഹോദരി ഭര്‍ത്താവിനെയും കുത്തിക്കൊന്ന കേസ്: കത്തിവാങ്ങിയത് ഉപ്പളയിലെ കടയില്‍ നിന്ന്; തെളിവെടുപ്പിനിടയില്‍ പ്രതിക്കു നേരെ സ്ത്രീകളടക്കമുള്ളവരുടെ പ്രതിഷേധം, നാടകീയ രംഗങ്ങള്‍

You cannot copy content of this page