കേരള യുവജന സമ്മേളനം; എസ്.വൈ.എസ് ജില്ലാ പ്ലാറ്റിനം സഫര്‍ പ്രയാണം തുടങ്ങി

കാസര്‍കോട്: എസ്.വൈ.എസ് കേരള യുവജന സമ്മേളനത്തിന്റെ മുന്നോടിയായി ജില്ലാ കമ്മിറ്റി നടത്തുന്ന പ്ലാറ്റിനം സഫര്‍ തളങ്കരയില്‍ നിന്നും പ്രയാണം ആരംഭിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ജാഥാ നായകരായ ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫിക്കും ജില്ലാ ഫിനാന്‍സ് സെക്രട്ടറി മൂസ സഖാഫി കളത്തൂരിനും പതാക കൈമാറി. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം സിയാറത്തിന് നേതൃത്വം നല്‍കി. സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, മൊയ്തു സഅദി ചേരൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബൂബക്കര്‍ കാമില്‍ സഖാഫി, ബായാര്‍ സിദ്ധീഖ് സഖാഫി, സി എം എ ചേരൂര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, അഷ്റഫ്, അബ്ദുല്‍ റഹീം സഖാഫി ചിപ്പാര്‍, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, എംപി അബ്ദുല്ല ഫൈസി, അബ്ദുല്‍ ഹമീദ്, ഷംസുദ്ദീന്‍ കോളിയാട്, ഖലീല്‍ തളങ്കര, പ്രസംഗിച്ചു. ചൗക്കി, ഉളിയത്തടുക്ക, ചെര്‍ക്കള, നെല്ലിക്കട്ട എന്നീ കേന്ദ്രങ്ങളിലെ പര്യടങ്ങള്‍ക്ക് ശേഷം രാത്രി സീതാംഗോളിയില്‍ സമാപിക്കും. ദക്ഷിണ മേഖല പ്രയാണം ബോവിക്കാനം, നാട്ടക്കല്‍, മുള്ളേരിയ, ദേലംപാടി, അടൂര്‍, മരുതടുക്കത്തും, ചുള്ളിക്കര വഴി രാത്രി ബന്തടുക്കയില്‍ സമാപിക്കും.
വെള്ളിയാഴ്ച ദക്ഷിണ മേഖല 7 കേന്ദ്രങ്ങളിലും ഉത്തര മേഖല 6 കേന്ദ്രങ്ങളിലും പര്യടനം നടത്തും.
ഓരോ യാത്രയിലും അമ്പത് പേര്‍ ജാഥയെ അനുഗമിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page