കള്ളപ്പണം കണ്ടെത്താന്‍ പാതിരാറെയ്ഡ്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: പാലക്കാട്ടെ കള്ളപ്പണ ഇടപാടിനെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളില്‍ അടക്കം നടന്ന പൊലീസ് പരിശോധനയെക്കുറിച്ച് പ്രാഥമിക റിപ്പോര്‍ട്ടാണ് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.
ബുധനാഴ്ച പുലര്‍ച്ചെയാണ് വനിതാ നേതാക്കളടക്കം താമസിച്ചിരുന്ന 12 മുറികളില്‍ പൊലീസ് പരിശോധന നടത്തിയത്. പരിശോധന വിവാദമായ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
പൊലീസ് റെയ്ഡിനെതിരെ വ്യാപകമായ പ്രതിഷേധമാണ് അരങ്ങേറിയത്. ബി.ജെ.പിയെ രക്ഷിക്കാനാണ് റെയ്ഡ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. സിപിഎമ്മും കോണ്‍ഗ്രസും നടത്തിയ ഡീലാണ് പാലക്കാട്ട് അരങ്ങേറിയ സംഭവ വികാസങ്ങളെന്നു ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ആരോപിച്ചു. കോണ്‍ഗ്രസും ബിജെപിയും നടത്തിയ ഡീലാണ് റെയ്ഡിനു ഇടയാക്കിയതെന്നു സിപിഎം നേതാവ് എ.കെ ബാലനും പ്രതികരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page