പ്രണയനൈരാശ്യം: മുന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലുമെന്നും ആസിഡ് ഒഴിക്കുമെന്നും ഭീഷണി; ഭരണകക്ഷി നേതാവിന്റെ സഹോദര പുത്രന്‍ പിടിയില്‍

കാസര്‍കോട്: മുന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലുമെന്നും ആസിഡ് ഒഴിക്കുമെന്നും ഭീഷണി സന്ദേശം അയച്ച യുവാവ് നാടകീയമായി പൊലീസ് പിടിയിലായി. നീലേശ്വരത്തിനു സമീപത്തെ 28കാരനാണ് ഹൊസ്ദുര്‍ഗ് പൊലീസിന്റെ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരുന്നു. കാഞ്ഞങ്ങാടിനു സമീപത്തെ ഉന്നത റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ മകളും ഭര്‍തൃമതിയുമായ യുവതിയാണ് പരാതിക്കാരി. യുവതിയോട് യുവാവിന് പ്രണയമായിരുന്നുവെന്നു പറയുന്നു. എന്നാല്‍ യുവാവുമായി പ്രണയബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമില്ലാതിരുന്ന യുവതി മറ്റൊരാളുമായി വിവാഹിതയായി അന്യ സംസ്ഥാനത്താണ് താമസം. യുവതി വിവാഹിതയായതോടെ യുവാവിനു പ്രണയ നൈരാശ്യം രൂക്ഷമാവുകയും യുവതിയെ കൊല്ലുമെന്നും ആസിഡ് ഒഴിക്കുമെന്നും ഭീഷണി മുഴക്കുകയുമായിരുന്നുവെന്നു പറയുന്നു. ഒരു തവണ യുവതിയുടെ വീടു വരെ എത്തിയിരുന്നതായും പറയുന്നുണ്ട്. ഇതേ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ബിരുദാനന്തര ബിരുദധാരിയാണ് പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന യുവാവ്. പ്രമുഖ ഭരണകക്ഷി നേതാവിന്റെ സഹോദരന്റെ മകനാണ് യുവാവ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page