ഭവനരഹിതര്‍ക്കൊരു ഭവനം: താക്കോല്‍ദാനം നിര്‍വ്വഹിച്ചു

കാസര്‍കോട്: ഭവന രഹിതര്‍ക്കൊരു ഭവനം പദ്ധതിയുടെ ഭാഗമായി ചിന്മയ മിഷന്‍ നിര്‍മ്മിച്ച എട്ടാമത്തെ വീടിന്റെ താക്കോല്‍ദാനം ചിന്മയ മിഷന്‍ കേരള ഘടകം മേധാവിയും കാസര്‍കോട് ചിന്മയ വിദ്യാലയ പ്രസിഡന്റുമായ സ്വാമി വിവിക്താനന്ദ സരസ്വതി നിര്‍വ്വഹിച്ചു. കുറഞ്ഞത് പത്തു വീടുകള്‍ നിര്‍മ്മിച്ചു നല്‍കുക എന്ന ദൗത്യമാണ് കാസര്‍കോട് ചിന്മയ മിഷന്‍ ഏറ്റെടുത്തതെന്ന് സ്വാമിജി പറഞ്ഞു. എന്നാല്‍ തുടര്‍ന്നും ഈ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് സ്വാമിജി പറഞ്ഞു.
കല്ലങ്കൈ ശാസ്താനഗറിലെ ഗണേഷിനാണ് എട്ടാമത്തെ വീടിന്റെ താക്കോല്‍ സമ്മാനിച്ചത്. പദ്ധതിയില്‍ തന്നാലും തന്റെ ശിഷ്യഗണങ്ങളാലും കൈയയച്ച് സഹായം നല്‍കിയ ചിന്മയ മിഷന്‍ ബാലവിഹാര്‍ സേവിക ഇന്ദിര രാധാകൃഷ്ണനേയും വീട് നിര്‍മ്മിച്ചു നല്‍കിയ കോണ്‍ട്രാക്റ്റര്‍ ദിനേശ് നായ്കിനേയും ചടങ്ങില്‍ ആദരിച്ചു.
ചിന്മയ വിദ്യാലയ സെക്രട്ടറി ബ്രഹ്‌മചാരിണി ദിശ ചൈതന്യ, ചിന്മയ മിഷന്‍ പ്രസിഡന്റ് എ.കെ.നായര്‍, വിദ്യാലയ വൈസ് പ്രിന്‍സിപ്പല്‍ പ്രശാന്ത് ബി, പ്രഥമാധ്യാപകരായ പൂര്‍ണ്ണിമ എസ്. ആര്‍, സിന്ധു ശശീന്ദ്രന്‍, ചിന്മയ മിഷന്‍ അംഗങ്ങള്‍, അധ്യാപക അധ്യാപകേതര ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പരിപാടിക്ക് സാക്ഷ്യം വഹിച്ചു. ചിന്മയ മിഷന്‍ സെക്രട്ടറി കെ. ബാലചന്ദ്രന്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ കെ.സി. സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page