ഇറച്ചി കോഴിയുടെ വില കുതിക്കുന്നു; വില തോന്നിയതുപോലെയെന്ന് ആരോപണം

കാസര്‍കോട്: അനുദിനം ഇറച്ചി കോഴിയുടെ വില കുതിക്കുന്നു. കാസര്‍കോട് ഇറച്ചി കോഴിയുടെ വില കിലോവിന് 145 രൂപയ്ക്ക് മുകളിലായി. 150 വരെ വാങ്ങുന്ന കടകള്‍ ജില്ലയുടെ തെക്കന്‍ ഭാഗങ്ങളിലുണ്ട്. ഒരു മാസം മുമ്പ് കിലോ വിന് 105 രൂപയിലുണ്ടായിരുന്ന ഇറച്ചി കോഴിയുടെ വിലയാണ് നിയന്ത്രണമില്ലാതെ വര്‍ധിപ്പിക്കുന്നത്. പല ഇറച്ചി കോഴികടകളില്‍ വില പ്രദര്‍ശന ബോര്‍ഡ് ഇല്ല. ഉപഭോക്താക്കള്‍ കോഴികള്‍ വാങ്ങാനെത്തുമ്പോഴാണ് വില വര്‍ധന അറിയുന്നത്. നേരത്തേ മാസത്തില്‍ ഒരു തവണയോ രണ്ട് തവണയോ ആണ് വില വര്‍ധിപ്പിച്ചിരുന്നതെങ്കിലും അതൊക്കെ മാറി ആഴ്ചയിലും ദിവസേനയും വില വര്‍ധിപ്പിക്കുകയാണ്. നേരത്തേ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു ഇറച്ചി കോഴികള്‍ കാസര്‍കോട്, കാഞ്ഞങ്ങാട് വിപണികളില്‍ എത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ ജില്ലയിലെ ഇറച്ചി കോഴി ഫാമുകളില്‍ നിന്നാണ് എത്തുന്നത്. ഒരു മാനദണ്ഡവുമില്ലാതെയാണ് വില വര്‍ധിപ്പിക്കുന്നത്. ഇറച്ചി കോഴികളുടെ തീറ്റയ്ക്കുള്ള വിലവര്‍ധനയും ചൂട് കുടുന്ന സമയങ്ങളില്‍ കോഴികള്‍ ചാവുന്നതും വില വര്‍ധിപ്പിക്കാന്‍ കാരണമാവുന്നതെന്നും ഈ മേഖലയിലുള്ളവര്‍ നിരത്തുന്ന ന്യായം. നേരത്തേ വിശേഷദിവസങ്ങളില്‍ മാത്രം വില വര്‍ധിപ്പിക്കുന്ന രീതി മാറി തോന്നും പടി വില വര്‍ധിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page