കാണാതായ വീട്ടമ്മയെ ആൾ താമസമില്ലാത്ത വീട്ടിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: വീട്ടമ്മയെ ആൾതാമസമില്ലാത്ത വീടിന്റെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ ഇളമ്പച്ചി കുഞ്ഞാലിൻ കീഴിലിന് പടിഞ്ഞാറ് വശം താമസിക്കുന്ന കെ.വി പത്മാവതി (67) ആണ് മരിച്ചത്. ബുധനാഴ്ച ഇവരെ കാണാതായതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിയിൽ വ്യാഴാഴ്ച്ച ഉച്ചയോടെ ഇവരുടെ വീടിന് മുന്നിലെ ആൾ താമസമില്ലാത്ത വീടിൻ്റെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഭർത്താവ്: ബാലകൃഷ്ണൻ. മകൾ: ശുഭ. …
Read more “കാണാതായ വീട്ടമ്മയെ ആൾ താമസമില്ലാത്ത വീട്ടിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി”