കോട്ടയം: പണിക്കെത്തിച്ച മണ്ണുമാന്തി യന്ത്രത്തില്‍ തല കുരുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം. കോട്ടയം പാലായിലാണ് സംഭവം. പയപ്പാര്‍ കണ്ടത്തില്‍ പോള്‍ ജോസഫ് രാജുവാണ് (62) മരിച്ചത്. വീട്ടില്‍ പണിക്ക് എത്തിച്ച ഹിറ്റാച്ചിയില്‍ കയറി സ്വയം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം. വീടുപണി നടക്കുന്നതിനാല്‍ മുറ്റം നിരപ്പാക്കാനാണ് മണ്ണുമാന്തി യന്ത്രം എത്തിച്ചത്. മണ്ണുമാന്തി യന്ത്രത്തിന്റെ ഒപ്പറേറ്റര്‍ പുറത്തേക്ക് പോയപ്പോള്‍ പോള്‍ ജോസഫ് സ്വയം യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചു. നിയന്ത്രണം വിട്ട വാഹനം മണ്ണില്‍ ഇടിച്ച് മറിഞ്ഞ് മരത്തില്‍ ഇടിക്കുകയായിരുന്നു. പോള്‍ ജോസഫ് തല്‍ക്ഷണം മരിച്ചു. തീര്‍ത്തും അശ്രദ്ധമായ സമീപനമാണ് അപകടം വരുത്തിവെച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തല യന്ത്രത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു ഓപ്പറേറ്റര്‍ എത്തുമ്പോള്‍ കണ്ടത്. പോളിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിവരമറഞ്ഞ് പൊലീസും അഗ്‌നിസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
