നീലേശ്വരത്തെ വെടിക്കെട്ട് ദുരന്തം: ക്ഷേത്രകമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും പടക്കം പൊട്ടിച്ചയാളും റിമാന്റില്‍, ഒരാളെ കൂടി പ്രതി ചേര്‍ത്തു, പടക്കം പൊട്ടിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത ആള്‍ അറസ്റ്റില്‍, പരിക്കേറ്റവരില്‍ അഞ്ചു പേര്‍ ഗുരുതരനിലയില്‍

കാസര്‍കോട്: നീലേശ്വരം, അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ടത്തിനിടയില്‍ ഉണ്ടായ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരാളെ കൂടി പ്രതി ചേര്‍ത്തു. തൈക്കടപ്പുറത്തെ വിജയ(65)നെയാണ് പുതുതായി പ്രതി ചേര്‍ത്തത്. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം ഒന്‍പതായി. വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇദ്ദേഹമാണ് കളിയാട്ട പറമ്പില്‍ പടക്കം പൊട്ടിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പടക്കം പൊട്ടിക്കുന്നതിനിടയില്‍ ഇയാളുടെ കൈവിരലുകള്‍ക്ക് പരിക്കേറ്റിരുന്നു. അതിനാലാണ് പടക്കം പൊട്ടിക്കാനുള്ള ചുമതല അറസ്റ്റിലായ രാജേഷിനു നല്‍കിയതെന്നു പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച അറസ്റ്റിലായ ക്ഷേത്രക്കമ്മിറ്റി പ്രസിഡണ്ടിനെയും സെക്രട്ടറിയെയും പടക്കം പൊട്ടിച്ച രാജേഷിനെയും രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.
തിങ്കളാഴ്ച രാത്രി ഉണ്ടായ വെടിക്കെട്ടു ദുരന്തത്തില്‍ 154 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് ഔദ്യോഗിക കണക്ക്. നൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ അഞ്ചുപേര്‍ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരം, പാവൂരില്‍ മധ്യവയസ്‌കനെ വീട്ടില്‍ നിന്ന് തട്ടി കൊണ്ടുപോയി; റാഞ്ചലിന് പിന്നില്‍ ഒരുകോടി രൂപയുടെ ഇടപാടാണെന്ന സംശയം; പൊലീസ് അന്വേഷണത്തില്‍: തട്ടിക്കൊണ്ടുപോയ ആളെ ഇന്ന് തിരിച്ചെത്തിക്കാമെന്ന് റാഞ്ചികള്‍ ഉറപ്പ് നല്‍കിയതായി സംസാരം

You cannot copy content of this page