ചെര്‍ക്കളയിലെ സിഎം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ചെര്‍ക്കള കെകെ പുറത്തെ സിഎം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി വ്യവസായ നിയമ കയര്‍വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ താരം നവ്യാ നായര്‍ വിശിഷ്ടാതിഥിയായിരുന്നു. സി.എച്ച് കുഞ്ഞമ്പു എം.എല്‍ എ ആദ്ധ്യക്ഷം വഹിച്ചു. വ്യവസായ പ്രില്‍സിപ്പള്‍ സെക്രട്ടറി എ.പി. എം മുഹമ്മദ് ഹനീഷ് മുഖ്യ പ്രഭാഷണം നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. ജാസിര്‍ അലി സ്വാഗതം പറഞ്ഞു. എം.എല്‍ എ മാരായ ഇ. ചന്ദ്രശേഖരന്‍, എന്‍.എ നെല്ലിക്കുന്ന്, മുന്‍ എം.പി. പി.കരുണാകരന്‍, സച്ചിദാനന്ദ ഭാരതി സ്വാമിജി, റവന്റ് ഫാദര്‍ മാത്യു ബേബി, സി.ടി അഹമ്മദാലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സിജി മാത്യു, ഷൈമ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി. മിനി, ഖാദര്‍ ബദ്രിയ്യ, കല്ലട്ര മാഹിന്‍ ഹാജി, രവീശതന്ത്രി കുണ്ടാര്‍, മുഹമ്മദ് ഹനീഫ പാണ്‌ളം, ടി.എം.എ കരിം, ഷംസുദ്ദീന്‍ പാലക്കി, ഡോ. ബി. നാരായണ നായ്ക്ക്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സജിത്ത് കുമാര്‍, ഇബ്രാഹിം കൈസര്‍ ബംഗ്ലൂര്‍, ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം, എം.കുഞ്ഞമ്പു നമ്പ്യാര്‍, ജുനൈദ്, അസീസ് കടപ്പുറം, സജി സെബാസ്റ്റ്യന്‍, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, കെ.ബി. മുഹമ്മജ് കുഞ്ഞി പ്രസംഗിച്ചു.വന്‍ ജനാവലി ചടങ്ങിന് സാക്ഷ്യം വഹിച്ചു. ആശുപത്രി ചെയര്‍മാന്‍ സി.എം. അബ്ദുള്‍ഖാദര്‍ ഹാജി വിവിധ വ്യക്തികളെ ആദരിച്ചു.
പി.ആര്‍ഒ ബി.അഷ്‌റഫ് നന്ദി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page