ബംഗളൂരുവില്‍ നിന്ന് മുരുഡേശ്വരയിലേക്കുള്ള ട്രെയിനില്‍ ട്രയിനില്‍ അബോധാവസ്ഥയില്‍ കണ്ട സെയല്‍സ് റപ്രസന്റേറ്റിവ് മരിച്ചു. ചിക്കബെല്ലാപുര കുമരപ്പേട്ടയിലെ അമീര്‍ഖാന്റെ മകന്‍ മൗജം(35) ആണ് മരിച്ചത്. ബംഗളൂരുവില്‍ സെയില്‍സ് റെപ്രസന്റേറ്റീവായി ജോലി ചെയ്തു വരികയായിരുന്നു. ഞായറാഴ്ച വൈകീട്ട് ട്രെയിന്‍ ഉഡുപ്പിയില്‍ എത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കണ്ട ഇയാളെ യാത്രക്കാര്‍ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. മരണത്തില്‍ സംശയമുണ്ടെന്ന് ആരോപിച്ച് ബന്ധു ആരിഫ് ഉള്ളാ ഖാന്‍ മുല്‍ക്കി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
