തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴിലിനിടയില്‍ കടന്നല്‍ കുത്തേറ്റു

കാസർകോട് : തൃക്കരിപ്പൂര്‍ കടപ്പുറത്ത് തൊഴിലുറപ്പ് ജോലിക്കിടയിൽ ആറോളം തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു. ജോലി ചെയ്യുന്നതിനിടയില്‍ പരുന്ത് വന്ന് കടന്നല്‍ കൂട് അക്രമിക്കുകയായിരുന്നു. കൂടു തകര്‍ന്നപ്പോള്‍ കടന്നലുകള്‍ കൂട്ടത്തോടെ തൊഴിലാളികളെ ആക്രമിച്ചു. കുത്തേറ്റവരെ ഉടന്‍ തന്നെ വലിയപറമ്പ് എഫ്എച്ച്‌സിയില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കി. തമ്പായി (72), ജാനകി (70), സതി (50), നഫീസ (65), വിലാസിനി (60), രോഹിണി (68) എന്നിവര്‍ക്കാണ് കടന്നല്‍ കുത്തേറ്റത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page