മൊബൈല്‍ ചാര്‍ജ് ചെയ്യാനിട്ട് ഉറങ്ങിപ്പോയി; അബദ്ധത്തില്‍ ചാര്‍ജറിന്റെ കേബിളില്‍ തട്ടി ഷോക്കേറ്റ 23 കാരനു ദാരുണാന്ത്യം

ഹൈദരാബാദ്: ഉറക്കത്തിനിടെ അറിയതെ മൊബൈല്‍ ചാര്‍ജറിന്റെ കേബിളില്‍ തട്ടി ഷോക്കേറ്റ യുവാവ് മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ അനില്‍ എന്ന യുവാവാണ് മരിച്ചത്. 23 വയസ്സായിരുന്നു. കിടക്കയ്ക്ക് സമീപമായിരുന്നു മൊബൈല്‍ ചാര്‍ജ് ചെയ്യാനിട്ടിരുന്നത്. ഉറങ്ങുന്നതിനിടെ കേബിളില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. അബോധാവസ്ഥയിലായ അനിലിനെ വീട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരുക്ക് ഗുരുതരമായതിനാല്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങി. യുവാവിന് ഭാര്യയും ഒന്നര വയസ്സുള്ള മകളുമുണ്ട്. അടുത്തിടെ ബംഗളൂരുവിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് 24 കാരനായ യുവാവാണ് ബംഗളൂരുവില്‍ മരിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page