കാട് മൂടി പെരിയ മൂന്നാം കടവ് റോഡ്; അപകടഭീതിയില്‍ പുളിക്കല്‍ ഗ്രാമം

കാസര്‍കോട്: പെരിയ മൂന്നാം കടവ് റോഡിന്റെ അരികില്‍ പുല്ലും കുറ്റിക്കാടും വളര്‍ന്ന് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. നിലവില്‍ കാല്‍നടയാത്രക്കാര്‍ക്ക് നടക്കാന്‍പോലും ഇടമില്ലാത്ത സ്ഥിതിയാണ്. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ പുളിക്കലില്‍ റോഡില്‍ വാഹനങ്ങള്‍ക്ക് പോകാനുള്ള വെള്ള അടയാളം ഈ കുറ്റിക്കാടിനകത്താണുള്ളത്. ആറുബസുകള്‍ സര്‍വീസ് നടത്തുന്ന ഈ പാതയിലൂടെ ടിപ്പര്‍ ലോറികള്‍ അടക്കമുള്ള വാഹനങ്ങള്‍ ചീറിപ്പായുകയാണ്. പ്രദേശത്തെ അംഗനവാടി കുട്ടികളും രക്ഷിതാക്കളും ഭയപ്പാടോടുകൂടിയാണ് ഇത് വഴി കടന്നു പോകുന്നത്. രണ്ടുഭാഗത്തുനിന്നും വാഹനമെത്തിയാല്‍ കാട് കയറുകയേ രക്ഷയുള്ളൂവെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ടുമൂന്നു അപകടങ്ങള്‍ ഈവര്‍ഷം ഈ മേഖലയിലുണ്ടായിട്ടുണ്ട്. റോഡിന്റെ അരികിലെ പുല്ലും കുറ്റിക്കാടും കടന്നാല്‍ വലിയ കള്‍വേര്‍ട്ടുമുണ്ട്. ഇത് വാഹനയാത്രക്കാരുടെ ശ്രദ്ധയില്‍പെടാറില്ല. കള്‍വേര്‍ട്ടില്‍ വാഹനങ്ങളും വീണ് അപകടമുണ്ടായതായും പറയുന്നു. നാട്ടുകാര്‍ നിരവധി തവണ പഞ്ചായത്തിനെ സമീപിച്ചിട്ടും രക്ഷയില്ല. വലിയ അപകടം വന്നാല്‍ മാത്രമേ അധികൃതരുടെ കണ്ണുതുറക്കൂവെന്നാണ് ചിലര്‍ പറയുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page