പെര്‍മുദയിലെ ഹോട്ടല്‍ വ്യാപാരിയുടെ വീട്ടില്‍ കവര്‍ച്ച; വെള്ളിയാഭരണങ്ങളും പണവും വിലപ്പെട്ട രേഖകളും മോഷണം പോയി

കാസര്‍കോട്: പെര്‍മുദയിലെ ഹോട്ടല്‍ വ്യാപാരി രാമകൃഷ്ണന്റെ വീട്ടില്‍ കവര്‍ച്ച. വെള്ളിയാഭരണങ്ങളും ഇരുപതിനായിരം രൂപയും വിലപ്പെട്ട രേഖകളും മോഷണം പോയി. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഹോട്ടലില്‍ നിന്നും രാത്രി വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്.
വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ കവര്‍ച്ച നടത്തുകയായിരുന്നു. വിവരത്തെ തുടര്‍ന്ന് കുമ്പള പൊലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി. പൊലീസ് പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിക്കുന്നുണ്ട്. 2017ലും ഈവീട്ടില്‍ സമാനമായ കവര്‍ച്ച നടന്നിരുന്നു. വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും അന്ന് കവര്‍ന്നിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page