കാനഡയില്‍ കുടിയേറ്റത്തിനു കര്‍ശന നിയന്ത്രണം

-പി പി ചെറിയാന്‍

ടൊറന്റോ: കാനഡ കുടിയേറ്റത്തിനു നിയന്ത്രണം കര്‍ശനമാക്കുന്നു. രാജ്യത്ത് കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ കുറയ്ക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
കാനഡയില്‍ 2025-ല്‍ 395,000, 2026-ല്‍ 380,000, 2027-ല്‍ 365,000, 2024-ല്‍ ഇത് 485,000-ല്‍ എന്നിങ്ങനെയായിരുന്നു കുടിയേറ്റം അനുവദിച്ചിരുന്നത്. അടുത്ത വര്‍ഷം ഇതു കുത്തനെ കുറയുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, താത്കാലിക താമസക്കാരുടെ എണ്ണം 2025ല്‍ ഏകദേശം 30,000 കുറച്ചു 300,000 ആക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ദ നാഷണല്‍ പോസ്റ്റാണ് പുതിയ ലക്ഷ്യങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
പുതുമുഖങ്ങളെ സ്വാഗതം ചെയ്യുന്നതില്‍ കാനഡ വളരെക്കാലമായി ഉദാരസമീപനമായിരുന്നു. എന്നാല്‍ അടുത്ത കാലത്തു കുടിയേറ്റം താമസസ്ഥലങ്ങളുടെ വില വര്‍ധനവിനു കാരണമായിരുന്നു.
രണ്ട് വര്‍ഷം മുമ്പ് പലിശ നിരക്ക് ഉയരാന്‍ തുടങ്ങുകയും ചെയ്തു. കുടിയേറ്റക്കാരുടെ കുത്തൊഴുക്ക് കാനഡയിലെ ജനസംഖ്യയെ റെക്കോര്‍ഡ് തലത്തിലേക്ക് ഉയര്‍ന്നു. ഇത് ഭവന ആവശ്യവും വിലയും വര്‍ദ്ധിപ്പിക്കുന്നതിനു പ്രധാന കാരണമാവുന്നുണ്ടെന്നു വക്താക്കള്‍ ഉത്കണ്ഠപ്പെട്ടു.
2025 ഒക്ടോബറിനുശേഷം ഫെഡറല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍, കനേഡിയന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വിവാദപരമായ ഒന്നായി ഈ വിഷയം മാറിയിരിക്കുകയാണ്. കാനഡയില്‍ ധാരാളം കുടിയേറ്റക്കാര്‍ ഉണ്ടെന്നത് ജനസംഖ്യയുടെ വര്‍ധനവ് എടുത്തുകാട്ടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page