ഡാന ചുഴലിക്കാറ്റ്; ബംഗാളില്‍ ഒരു മരണം

ന്യൂഡല്‍ഹി: ശക്തമായ ഡാന ചുഴലിക്കാറ്റില്‍ ബംഗാളില്‍ ഒരു മരണം. ഈസ്റ്റ് മിഡ്നാപൂരിലെ വെള്ളക്കെട്ടില്‍ വീണാണ് ഒരാള്‍ മരിച്ചത്. വ്യാഴാഴ്ച രാത്രിയിലാണ് ഡാന തീരത്തെത്തിയത്, ഇതോടെ ഒഡീഷയും പശ്ചിമ ബംഗാളും നേരിയ നാശനഷ്ടങ്ങള്‍ നേരിട്ടു. ലക്ഷക്കണക്കിന് പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. കൊല്‍ക്കത്തയില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെ വടക്കന്‍ ഒഡീഷയിലെ ഭിതാര്‍കനികയ്ക്കും ധമ്രയ്ക്കും ഇടയില്‍ ആണ് ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചു കൊണ്ടിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍, പശ്ചിമ ബംഗാളിലെ നെതാജി സുബാസ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളവും ഭുവനേശ്വര്‍ വിമാനത്താവളവും ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് പൂട്ടിയിരുന്നു. ഒഡിഷയിലെ ഭദ്രക്, ദമ്ര എന്നിവിടങ്ങളില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. അതിശക്തമായ കാറ്റില്‍ ദമ്രയില്‍ മരങ്ങള്‍ കടപുഴകി വീണു. രണ്ട് സംസ്ഥാനങ്ങളുടെയും സാഹചര്യം യഥാസമയം നിരീക്ഷിക്കുന്നതിനായി മുഖ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളെയും പ്രത്യേകം മെഡിക്കല്‍ സംഘത്തെയും രണ്ട് സംസ്ഥാനങ്ങളിലും വിന്യസിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page