പി.പി ചെറിയാന്
നേപ്പര്‍വില്ലെ, ഇല്ലിനോയ്: ഭാര്യയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് വളര്‍ത്തു നായയെ ക്രൂരമായി കൊല്ലുകയും രണ്ട് രണ്ടാനമ്മമാര്ക്കു നേരെ വധഭീഷണി ഉയര്‍ത്തുകയും ചെയ്ത നേപ്പര്വില്ലെയിലെ നഥാന്‍ ഗോണ്‍സാലസിനെ ജയിലിലടച്ചു. ഡ്യുപേജ് കൗണ്ടിയിലെ പ്രോസിക്യൂട്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്.
മൃഗങ്ങളോടുള്ള ക്രൂരത, രണ്ടുപേരുടെ ജീവന് അപകടമുണ്ടാക്കിയത് എന്നിവയ്ക്ക് ഇയാളെ അറസ്റ്റു ചെയ്തിരുന്നു. ഗോണ്‍സാലസിന്റെ വിചാരണ നവംബര്‍ 18നു നടക്കും.