വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ വീട്ടില്‍ അഞ്ച് പേര്‍ വെടിയേറ്റു മരിച്ച നിലയില്‍; കൗമാരക്കാരന്‍ കസ്റ്റഡിയില്‍

പി പി ചെറിയാന്‍

ഫാള്‍ സിറ്റി,വാഷിംഗ്ടണ്‍): തിങ്കളാഴ്ച രാവിലെ സിയാറ്റിലിന് തെക്കുകിഴക്കായി ഒരു വീടിനുള്ളില്‍ നടന്ന വെടിവയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഒരു കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തു.
വാഷിംഗ്ടണിലെ ഫാള്‍ സിറ്റിയിലെ വീട്ടിലാണ് വെടിവയ്പ്പ് നടന്നത്. പുലര്‍ച്ചെ 5 മണിയോടെ ശബ്ദം കേട്ട നിരവധി ആളുകള്‍ 911 എന്ന നമ്പറിലേക്ക് വിളിച്ചതായി കിംഗ് കൗണ്ടി ഷെരീഫിന്റെ ഓഫീസ് വക്താവ് മൈക്ക് മെല്ലിസ് തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്ഥലത്തു എത്തിയ ഉടന്‍ തന്നെ ഒരു കൗമാരക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു, പരിക്കേറ്റ മറ്റൊരു കൗമാരക്കാരനെ സിയാറ്റില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് മെല്ലിസ് പറഞ്ഞു. വീട്ടില്‍ എത്തിയ പൊലീസ് അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ദമ്പതികളും മൂന്നു കൗമാരപ്രായക്കാരായ കുട്ടികളുമാണ് മരിച്ചത്. ഇതുവരെ പുറത്തുവിട്ടിട്ടില്ല. വെടിവയ്പ്പില്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. വീട്ടുകാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയും നിലനില്‍ക്കുന്നില്ലെന്നു മൈക്ക് മെല്ലിസ് പറഞ്ഞു. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകില്ലെന്നു അദ്ദേഹം പറഞ്ഞു. കസ്റ്റഡിയിലുള്ള കൗമാരക്കാരനെ കിംഗ് കൗണ്ടിയിലെ ജുവനൈല്‍ തടങ്കല്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതായി മെല്ലിസ് പറഞ്ഞു. പിടിയിലായ കൗമാരക്കാരനെ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആദ്യ ഹിയറിംഗിനായി കോടതിയില്‍ ഹാജരാക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page