മോഡേണ്‍ ജീവിതവും സോഷ്യല്‍ മീഡിയ ഉപയോഗവും ഇഷ്ടമല്ല; സ്വന്തം വീട്ടിലെ നാല് സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്

മോഡേണ്‍ ജീവിതം ഇഷ്ടമല്ലെന്ന ഒറ്റക്കാരണത്താല്‍ വീട്ടിലെ നാല് സ്ത്രീകളെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി പാകിസ്ഥാന്‍ കറാച്ചിയിലെ യുവാവ്. ബിലാല്‍ അഹമ്മദ് എന്ന യുവാവ് ആണ് ഈ ക്രൂരത നടത്തിയത്. മാതാവ്, സഹോദരി, സഹോദരിയുടെ മകള്‍, സഹോദരന്റെ ഭാര്യ എന്നിവരെയാണ് കൊലപ്പെടുത്തിയത്. കുടുംബാംഗങ്ങളുടെ സോഷ്യല്‍ മീഡിയ ഉപയോഗവും ആധുനിക രീതിയിലുള്ള ജീവിതവും ഇഷ്ടപ്പെടാതിരുന്ന ബിലാല്‍ എല്ലാവരെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കറാച്ചിയിലെ ഓള്‍ഡ് സോള്‍ജ്യര്‍ ബസാറിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് നാല് മൃതദേഹങ്ങളും പൊലീസ് കണ്ടെടുത്തത്. കുടുംബാംഗങ്ങളുടെ ജിവിതശൈലി തന്റെ ദാമ്പത്യജീവിതത്തെ താളം തെറ്റിച്ചുവെന്നാണ് പ്രതി പറയുന്നത്. മതപരമായ വിശ്വാസങ്ങളിലൂടെ ജിവിക്കുന്ന ഭാര്യ ബന്ധം ഉപേക്ഷിച്ച് പോകാന്‍ കാരണവും കുടുംബാംഗങ്ങളുടെ മോഡേണ്‍ ജീവിതമാണെന്നു പ്രതി പറഞ്ഞു. മരിച്ച നാല് സ്ത്രീകള്‍ക്കും സമൂഹ മാധ്യമങ്ങളില്‍ അക്കൗണ്ടുണ്ടായിരുന്നു. യുവതികള്‍ അവരുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നതും ബിലാലിന് ഇഷ്ടമായിരുന്നില്ല. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page