ഇസ്രായേല്‍ അക്രമം:ഗാസയില്‍ 87 പേര്‍ കൊല്ലപ്പെട്ടു: പലസ്തീന്‍

-പി പി ചെറിയാന്‍

ദേര്‍ അല്‍-ബാല, ഗാസ സ്ട്രിപ്പ്: വടക്കന്‍ ഗാസ മുനമ്പില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ 87 പേര്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തുവെന്ന് പാലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രണ്ടാഴ്ചയായി വടക്കന്‍ ഗാസയില്‍ ഹമാസ് വീണ്ടും സംഘടിച്ചതിനെത്തുടര്‍ന്ന് ഇസ്രായേല്‍ ആക്രമണം രൂക്ഷമാക്കുകയായിരുന്നു.ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിനു നേരെ ഹമാസ് ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ജനവാസ മേഖലയായ ബെയ്റൂട്ടിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഹിസ്ബുള്ളയ്ക്ക് അവിടെ ശക്തമായ സാന്നിധ്യമുണ്ട്, എന്നാല്‍ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമില്ലാത്ത സാധാരണക്കാരും ഇവിടെ താമസിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page