പ്രമാണങ്ങൾ കത്തിച്ച നിലയിൽ, കോട്ടയത്ത് കുടുംബത്തിലെ മൂന്നുപേർ മരിച്ച സംഭവത്തിന് പിന്നിൽ സ്വത്ത് തർക്കമെന്ന് സംശയം

കോട്ടയം: കാഞ്ഞിരപ്പിള്ളിയിലെ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയില്‍. ചിറഭാഗം പൂന്തോട്ടത്തില്‍ സോമനാഥൻ നായർ (84), ഭാര്യ സരസമ്മ (55), മകൻ ശ്യാംനാഥ് (31) എന്നിവരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കളെ കൊന്ന ശേഷം യുവാവ് തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സോമനാഥൻ നായരുടെയും സരസമ്മയുടെയും മൃതദേഹങ്ങള്‍ ഡൈനിങ് ഹാളില്‍ നിലത്ത് ചോരവാർന്ന നിലയിലായിരുന്നു. അടുത്ത മുറിയില്‍ മകൻ തൂങ്ങി മരിച്ച നിലയിലുമായിരുന്നു. മാതാപിതാക്കളെ വാക്കത്തി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സംശയം. മാതാപിതാക്കളെ ഫോണിൽ വിളിച്ചപ്പോൾ കിട്ടാഞ്ഞതോടെ, മറ്റ് മക്കൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. വസ്തു വകകളുടെ പ്രമാണങ്ങൾ കത്തിച്ച നിലയിൽ കണ്ടെത്തിയുണ്ട്. സ്വത്ത് തർക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും സംശയിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. റിട്ടയേഡ് എഎസ്‌ഐ ആണ് മരിച്ച സോമനാഥൻ. മകൻ ശ്യാംനാഥ് സിവില്‍ സപ്ലൈസ് ജീവനക്കാരനുമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page