പെരിയ ബസാറില്‍ നിന്നു പട്ടാപ്പകല്‍ പിക്കപ്പ് തട്ടിക്കൊണ്ടു പോയ സംഭവം; പ്രതികളെ മണിക്കൂറുകള്‍ക്കകം പൊലീസ് പൊക്കി

കാസര്‍കോട്: പെരിയ ബസാറിലെ കല്‍പ്പക മാര്‍ക്കറ്റിംഗ് കമ്പനിയുടെ മുന്‍വശം നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാന്‍ പട്ടാപ്പകല്‍ കവര്‍ച്ച ചെയ്തു കൊണ്ടു പോയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കുണിയ, തോക്കാനം മൊട്ടയിലെ മുഹമ്മദ് സാജിദ് (27), പെരിയാട്ടടുക്കം, തൊണ്ടോളിയിലെ ജുനൈദ് (26) എന്നിവരെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്.
തിങ്കളാഴ്ച നാലുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. അബ്ദുല്‍ സത്താറിന്റെ ഉടമസ്ഥതയിലുള്ള കല്‍പ്പക മാര്‍ക്കറ്റിംഗ് കമ്പനിയുടെ പിക്കപ്പാണ് മോഷണം പോയത്. സാധനങ്ങള്‍ ഇറക്കിയ ശേഷം കമ്പനി പരിസരത്ത് നിര്‍ത്തിയിട്ടതായിരുന്നു. ഈ സമയത്ത് സ്‌കൂട്ടറില്‍ എത്തിയ പ്രതികളില്‍ ഒരാള്‍ പിക്കപ്പുമായി കടന്നുകളയുകയായിരുന്നു. യുവാക്കള്‍ സ്‌കൂട്ടറില്‍ വരുന്നതിന്റെയും ഒരാള്‍ പിക്കപ്പുമായി കടന്നു കളയുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇവ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് മോഷണം പോയ പിക്കപ്പ് തോക്കാനംമൊട്ടയില്‍ നിര്‍ത്തിയിട്ട നിലയില്‍ കാണപ്പെട്ടത്. തുടര്‍ അന്വേഷണത്തിലാണ് മോഷ്ടാക്കളെ കണ്ടെത്തി അറസ്റ്റു ചെയ്തതെന്നു പൊലീസ് പറഞ്ഞു. പൊലീസിന്റെ ത്വരിതഗതിയിലുള്ള ഇടപെടലാണ് മോഷ്ടാക്കളെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി അറസ്റ്റു ചെയ്യാന്‍ ഇടയാക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page