കര്‍ഷകന്‍ ഉറക്കത്തില്‍ മരിച്ചു

കാസര്‍കോട്: കര്‍ഷകന്‍ ഉറക്കത്തിനിടയില്‍ മരിച്ചു. നീര്‍ച്ചാല്‍, ഏണിയാര്‍പ്പ്, പുതുക്കോളിയിലെ പ്രഭാകരഷെട്ടി (84) ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. നീര്‍ച്ചാല്‍ കെ.എ.സി.എ സൊസൈറ്റിയിലെ റിട്ട. ജീവനക്കാരനായിരുന്നു.
ഭാര്യ: പരേതയായ സരോജിനി. മക്കള്‍: ലോലാക്ഷി, സരിത, ബബിത, സ്മിത, കിഷോര്‍ കുമാര്‍ (ഓട്ടോ ഡ്രൈവര്‍ നീര്‍ച്ചാല്‍) മരുമക്കള്‍: ശ്രീനിവാസ, സുരേശ, ഗണേശ, ഹരീഷ, ആശ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page