സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ്; തുടര്‍ച്ചായായി അഞ്ചാം വര്‍ഷവും തായ്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടി ഫാത്തിമ

കാസര്‍കോട്: കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന 66-ാമത് സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ് തായ്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ലയ്ക്ക് വേണ്ടി സ്വര്‍ണ്ണ മെഡല്‍ മെഡല്‍ നേടി തന്‍ബിഹുല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനി എഎം ഫാത്തിമ. പെണ്‍കുട്ടികളുടെ അണ്ടര്‍ -63 കിലോഗ്രാം വെയിറ്റ് കാറ്റഗറിയിലാണ് ഫാത്തിമ മത്സരിച്ചത്. നവംബര്‍ എട്ടുമുതല്‍ 12 വരെ മധ്യപ്രദേശിലെ വിദിശയില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ തായ്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി മത്സരിക്കും. തായ്‌ക്വോണ്ടോയില്‍ ഫസ്റ്റ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് ആയ ഫാത്തിമ കഴിഞ്ഞ അഞ്ച് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന തായ്‌ക്വോണ്ടോയില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവാണ്. കഴിഞ്ഞ വര്‍ഷം മധ്യപ്രദേശില്‍ വച്ച് നടന്ന ദേശീയ സ്‌കൂള്‍ ഗെയിംസില്‍ വെങ്കല മെഡല്‍ കരസ്തമാക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം മഹാരാഷ്ട്രയിലെ ഓറംഗാബാദില്‍ വച്ച് നടന്ന 41-ാമത് ദേശീയ തായ്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി സില്‍വര്‍ മെഡലും തമിഴ്‌നാട്ടിലെ ദിന്‍ഡിഗലില്‍ വച്ച് നടന്ന 2-ാമത് സൗത്ത് സോണ്‍ ഖേലോ ഇന്ത്യ തായ്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡലും നേടിയിട്ടുണ്ട്.
കാസര്‍കോട് യോദ്ധ തായ്‌ക്വോണ്ടോ അക്കാഡമിയിലെ മാസ്റ്റര്‍ ജയന്‍ പൊയിനാച്ചിയാണ് പരിശീലകന്‍. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ഫാത്തിമ പഠനത്തിലും മിടുക്കിയാണ്. ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. പരേതനായ അഡ്വ.അഷ്‌റഫിന്റെയും ജമീലയുടെയും മകളാണ്. സഹോദരങ്ങളായ കദീജ, മുഹമ്മദും തായ്‌ക്വോണ്ടോ പരിശീലിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page