സിബിഐ ചമഞ്ഞ് തട്ടിപ്പ്; വനിതാ ഡോക്ടര്‍ക്ക് നഷ്ടമായത് 28 ലക്ഷം രൂപ

കണ്ണൂര്‍: സിബിഐ ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി വനിതാ ഡോക്ടറുടെ 28 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തളിപ്പറമ്പിലെ പരേതനായ അഡ്വ. ആര്‍ ഉണ്ണികൃഷ്ണന്‍ നായരുടെ മകളും ഡോക്ടറുമായ ഉഷ വി നായരുടെ (58)പണമാണ് തട്ടിയെടുത്തത്. ഫോണ്‍ ചെയ്ത് സിബിഐ ഉദ്യോഗസ്ഥരാണെന്നു പരിചയപ്പെടുത്തിയ തട്ടിപ്പുകാര്‍ ഡോക്ടര്‍ക്കെതിരെ ചില ആരോപണങ്ങള്‍ ഉണ്ടെന്നും ഒഴിവാക്കി തരണമെങ്കില്‍ 28 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് പല തവണകളായി ഡോക്ടര്‍ പണം അയച്ചുകൊടുത്തു. പരാതികള്‍ വെരിഫൈ ചെയ്തശേഷം പണം തിരികെ നല്‍കുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് പണം കൈമാറിയതെന്നു പറയുന്നു. പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഡോക്ടര്‍ തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയത്. അതേ സമയം ഡോക്ടര്‍ക്കെതിരെ ഒരു പരാതിയും ഇല്ലെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page