ബത്തേരി: ഒടുവില്‍ 25 കോടിയടിച്ച ഭാഗ്യവാനെ കണ്ടെത്തി. കര്‍ണ്ണാടകയിലെ പാണ്ട്യപുര സ്വദേശിയും മെക്കാനിക്കുമായ അല്‍ത്താഫിനാണ് ഓണം ബംബര്‍ ലോട്ടറി അടിച്ചത്. ബത്തേരിയിലെ ഒരു ലോട്ടറി സ്റ്റാളില്‍ നിന്നാണ് അല്‍ത്താഫ് ഓണം ബംബര്‍ ടിക്കറ്റെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് 2.10 മണിക്ക് നറുക്കെടുപ്പ് ഫലം പുറത്തുവന്നത് മുതല്‍ കോടിപതി ആരാണെന്നു അറിയാനുള്ള ആകാംക്ഷയിലായിരുന്നു എല്ലാവരും. 15 വര്‍ഷമായി സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കുന്ന ആളാണ് അല്‍ത്താഫ്. കഴിഞ്ഞ തവണത്തെ ഓണം ബംബര്‍ അടിച്ചത് തമിഴ്‌നാട് സ്വദേശികള്‍ക്കായിരുന്നു.







