ശ്വേതയുടെ പരാതിയിലും മുന്‍ ഡി.വൈ.എഫ്.ഐ നേതാവ് സച്ചിതാറൈയ്‌ക്കെതിരെ കേസെടുത്തു; അറസ്റ്റ് തടഞ്ഞ് കോടതിയുടെ താല്‍ക്കാലിക ഉത്തരവ്

കാസര്‍കോട്: കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക ജോലി വാഗ്ദാനം ചെയ്ത് രണ്ടരലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ അധ്യാപികയും ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗവുമായ ഷേണിയിലെ സച്ചിതറൈയ്‌ക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു. പള്ളത്തടുക്ക, ബെള്ളംബെട്ടുവിലെ ശ്വേതയുടെ പരാതി പ്രകാരമാണ് കേസെടുത്തത്. ശ്വേത നേരത്തെ സച്ചിതറൈ ജോലി ചെയ്യുന്ന ബാഡൂര്‍ എ.എല്‍.പി സ്‌കൂളില്‍ താല്‍ക്കാലികമായി അധ്യാപികയായി ജോലി നോക്കിയിരുന്നു. ഈ സമയത്താണ് ഇരുവരും പരിചയത്തിലായത്. കേന്ദ്രീയ വിദ്യാലയത്തില്‍ സ്ഥിരം അധ്യാപക ജോലി തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്ത് 2024 സെപ്തംബര്‍ 21ന് രണ്ടര ലക്ഷം രൂപ വാങ്ങിച്ചുവെന്നാണ് ശ്വേതയുടെ പരാതി.
സച്ചിതയ്‌ക്കെതിരെ കുമ്പള പൊലീസാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പതക്കല്‍ ഹൗസിലെ നിഷ്മിത ഷെട്ടിയുടെ പരാതിപ്രകാരമാണ് കേസ്. പിന്നീട് മല്ലേഷ് എന്നയാള്‍ നല്‍കിയ പരാതിയില്‍ ബദിയഡുക്ക പൊലീസും കേസെടുത്തിരുന്നു. ഇപ്പോള്‍ ശ്വേതയുടെ പരാതിയിലും കേസെടുത്തതോടെ സച്ചിതയ്‌ക്കെതിരെയുള്ള തട്ടിപ്പ് കേസുകളുടെ എണ്ണം മൂന്നായി. അതേ സമയം തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സച്ചിതയുടെ അറസ്റ്റു തടഞ്ഞു കൊണ്ട് കാസര്‍കോട് ജില്ലാ സെഷന്‍സ് ഇടക്കാല ഉത്തരവിറക്കി. പ്രതി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Manesh

കള്ളി കമ്മി

RELATED NEWS
Scroll to top

You cannot copy content of this page