ബദിയഡുക്കയില്‍ 11കാരിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചു; ബേഡകത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുടെ പീഡനത്തിനു ഇരയായത് മൂന്നു പെണ്‍കുട്ടികള്‍, നാല് പോക്‌സോ കേസെടുത്തു

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ ബദിയഡുക്ക, ബേഡകം പൊലീസ് സ്റ്റേഷനുകളില്‍ നാലു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 11 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ രണ്ടാനച്ഛനെതിരെയാണ് ബദിയഡുക്ക പൊലീസ് കേസെടുത്തത്. പ്രതി പൊലീസ് കസ്റ്റഡിയിലാണ്.
ബേഡകം പൊലീസ് മൂന്നു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മൂന്നു കേസുകളിലെയും പരാതിക്കാരും പ്രതികളും പ്രായപൂര്‍ത്തിയാകാത്തവരാണ്. കൗണ്‍സിലിംഗിനിടയിലാണ് നേരത്തെ നടന്ന പീഡനവിവരം പുറത്തായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page