ആറു കോടിയുടെ എം.ഡി.എം.എ വേട്ട; നൈജീരിയക്കാരന്‍ വിസ ഇല്ലാതെ ബംഗ്‌ളൂരുവില്‍ കഴിഞ്ഞത് രണ്ടു വര്‍ഷം, പിടികൂടിയത് 17 സിംകാര്‍ഡുകളും 10 ബാങ്ക് പാസ്ബുക്കുകളും


മംഗ്‌ളൂരു: മംഗ്‌ളൂരുവിലും ബംഗ്‌ളൂരുവിലുമായി ആറു കോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ പൊലീസ് അറസ്റ്റു ചെയ്ത നൈജീരിയക്കാരന്‍ വിസ ഇല്ലാതെ ഇന്ത്യയില്‍ തങ്ങിയത് രണ്ടുവര്‍ഷം. അറസ്റ്റിലായ നൈജീരിയന്‍ പൗരന്‍ പീറ്റര്‍ ഇകെഡി ബെലോണ്‍വു (38)വിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
രഹസ്യവിവരത്തെത്തുടര്‍ന്ന് മംഗ്‌ളൂരുവില്‍ സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് നൈജീരിയന്‍ പൗരനെ പിടികൂടിയത്. ചോദ്യം ചെയ്തപ്പോള്‍ ബംഗ്‌ളൂരു ദൊമ്മസാന്ദ്രയിലെ വാടകവീട്ടില്‍ നടത്തിയ പരിശോധനയിലാണ് 6.310 കിലോഗ്രാം എം.ഡി.എം.എ പിടികൂടിയത്. മയക്കുമരുന്ന് തൂക്കാനുള്ള ഡിജിറ്റല്‍ ത്രാസ്, 35 ഡെബിറ്റ് കാര്‍ഡുകള്‍, 17 സിംകാര്‍ഡുകള്‍, 10 ബാങ്ക് പാസ്ബുക്കുകളും കണ്ടെടുത്തു. കര്‍ണ്ണാടകയിലും കേരളത്തിലും എം.ഡി.എം.എ വിതരണം ചെയ്യുന്നതില്‍ അറസ്റ്റിലായ നൈജീരിയന്‍ പൗരന് എത്ര ആഴത്തിലുള്ള ശൃംഖലയുണ്ടെന്നു പൊലീസ് അന്വേഷിച്ചു വരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page