കോടോത്ത് തറവാട് കാരണവര്‍ കോടോത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: കോടോത്ത് തറവാട് കാരണവര്‍ കുയ്യങ്ങാട്ട് കോടോത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു. 105 വയസ്സായിരുന്നു. കോടോത്ത് ഭഗവതി ക്ഷേത്രം സംരക്ഷണ സമിതി പ്രസിഡണ്ട് കൂടിയാണ്. ഭാര്യ: പരേതയായ കാടകത്ത് നാരന്തട്ട സുശീല അമ്മ. മക്കള്‍: ധനഞ്ജയന്‍ നമ്പ്യാര്‍(കയ്യൂര്‍), കൃഷ്ണവേണി, സേതുമാധവന്‍ നമ്പ്യാര്‍, മധുസൂദനന്‍ നമ്പ്യാര്‍(തലശ്ശേരി), രാധാകൃഷ്ണന്‍ നമ്പ്യാര്‍ (റിട്ട.സി.പി.സി.ആര്‍.ഐ ഉദ്യോഗസ്ഥന്‍), അഡ്വ. കെഎന്‍ ശ്രീധരന്‍ നമ്പ്യാര്‍(അതിയാമ്പൂര്‍), കെ എന്‍ ശ്രീരേഖ.
മരുമക്കള്‍: കെടി ഗീത പ്രേമലത(കോടോത്ത്), പ്രീത, രതി(പയ്യന്നൂര്‍), കൃഷ്ണകാന്തി, ഹരിശങ്കര്‍(നീലേശ്വരം), പരേതനായ കെ.കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍. സഹോദരങ്ങള്‍: അപ്പുക്കുട്ടന്‍ നായര്‍, പരേതരായ ചാത്തുക്കുട്ടി മാസ്റ്റര്‍, മുരളീധരന്‍ നമ്പ്യാര്‍, മീനാക്ഷി അമ്മ, നളിനി അമ്മ. സംസ്‌കാരം വൈകീട്ട് വീട്ടുവളപ്പില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page