തിരുവനന്തപുരം: അന്താരാഷ്ട്ര മയക്കുമരുന്നു കടത്തുകാരന്‍ മൂര്‍ഖന്‍ ഷാജി അറസ്റ്റില്‍. ചെന്നൈയില്‍ വച്ചാണ് അറസ്റ്റ്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വെള്ളിയാഴ്ച വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് സൂചന.
ഇടുക്കി, അടിമാലി സ്വദേശിയാണ് ഷാജി. 2018 മെയ് 25ന് മണ്ണന്തലയില്‍ നിന്നു 10.5 കിലോ ഹാഷിഷും 2018 ഒക്ടോബര്‍ 25ന് തിരുവനന്തപുരം സംഗീത കോളേജിനു സമീപത്തുവച്ച് 1.800 കിലോ ഹാഷിഷും പിടികൂടിയ കേസുകളിലെ പ്രതിയാണ്. ഈ കേസുകളില്‍ ഷാജിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ എക്‌സൈസ് നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ജാമ്യം റദ്ദാക്കുകയായിരുന്നു. ഇതിനിടയില്‍ മൂര്‍ഖന്‍ ഷാജി ഒളിവില്‍ പോയി. എക്‌സൈസ് പുറത്തു വിട്ട ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച ചെന്നൈയില്‍ വച്ച് പിടികൂടിയത്.
