കാഞ്ഞങ്ങാട് നഗരത്തിൽ കൂട്ട വാഹനാപകടം;  സ്കൂ‌ൾ ബസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു

കാസർകോട്: കാഞ്ഞങ്ങാട് നഗരത്തിൽ കൂട്ട വാഹനാപകടം. സ്‌കൂൾ ബസിടിച്ചു വഴിയാത്രക്കാരൻ മരിച്ചു. അജാനൂർ കിഴക്കും കര മണലിലെ കൃഷ്‌ണൻ (75)ആണ് മരിച്ചത്. വ്യാഴാഴ്ചവൈകീട്ട് അഞ്ചു മണിയോടെ നോർത്ത് കോട്ടച്ചേരിയിലാണ് അപകടം. നിയന്ത്രണം വിട്ട മിനിസ്‌കൂൾ ബസ് ആദ്യം വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പിന്നീട് കാറിൽ ഇടിച്ചു നിന്നു. ഗുരുതരമായി പരിക്കേറ്റ വഴിയാത്രക്കാരൻ കൃഷ്ണനെ ഉടൻതന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. ചിത്താരി അസീസിയ ഇംഗ്ലീഷ് മീഡിയം സ്കൂ‌ളിന്റെ ബസാണ് അപകടം വരുത്തിവെച്ചത്. അതേസമയം ബസ്സിൽ ഉണ്ടായിരുന്ന കുട്ടികൾക്ക് പരിക്കില്ലെന്നാണ് വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസർകോട് ജില്ലാ ആസ്ഥാനത്ത് ആശുപത്രി കെട്ടിടം അപകടാവസ്ഥയിൽ; പ്രവർത്തിക്കുന്നത് ഒരു വർഷം മുമ്പ് ഉപയോഗ ശൂന്യമാണെന്നു പ്രഖ്യാപിച്ച കെട്ടിടത്തിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടി

You cannot copy content of this page