മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് മുസ്ലിം യൂത്ത് ലീഗ് മാര്‍ച്ച്; കാസര്‍കോട്ട് നേരിയ സംഘര്‍ഷം, പ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു

കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേയ്ക്ക് മാര്‍ച്ച് നടത്തി.
കാസര്‍കോട്ട് നടന്ന മാര്‍ച്ച് നേരിയ സംഘര്‍ഷത്തിനു ഇടയാക്കി. ഉളിയത്തടുക്കയില്‍ നിന്നു ആരംഭിച്ച മാര്‍ച്ചിനെ ജില്ലാ പൊലീസ് ആസ്ഥാനത്തില്‍ നിന്നും 100 മീറ്റര്‍ അകലെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡിനെ മറികടക്കാന്‍ ശ്രമിച്ചു. പ്രവര്‍ത്തകര്‍ ബാരിക്കേഡിനു മുകളില്‍ കയറാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി ഉപയോഗിച്ചത്. മാര്‍ച്ച് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page