ഫുട്പാത്തിലൂടെ നടന്നു പോവുകയായിരുന്ന കോളേജ് വിദ്യാർഥി ടിപ്പർ ലോറി ഇടിച്ചു മരിച്ചു

ഫുട്പാത്തിലൂടെ നടന്നുപോവുകയായിരുന്ന 19 കാരന്‍ ടിപ്പര്‍ ലോറി ഇടിച്ച് മരിച്ചു. കുന്തപുര നാഗൂരില്‍ താമസക്കാരനും കോട്ടേശ്വരയിലെ കലവറ വരദരാജ ഷെട്ടി ഗവണ്‍മെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജില്‍ ബിഎസ്സി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ ധനുഷ് ആണ് മരിച്ചത്. കോട്ടേശ്വര-ഹാലാഡി റോഡില്‍ കക്കേരിയില്‍ ആണ് അപകടം. ചൊവ്വാഴ്ച ഉച്ചയ്ക്ക് കോളേജ് പഠനം കഴിഞ്ഞ് രണ്ട് സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ധനുഷ്. കോട്ടേശ്വര-ഹാലാഡി റോഡിലെ ഫുട്പാത്തിലൂടെ നടക്കുമ്പോള്‍ അമിതവേഗതയില്‍ റോഡിലൂടെ വന്ന ട്രക്ക് പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വിദ്യാര്‍ത്ഥി സംഭവസ്ഥലത്ത് തന്നെ മരിച്ചു. കുന്താപുരം ട്രാഫിക് പൊലീസ് അപകടസ്ഥലം സന്ദര്‍ശിച്ചു. അമിതവേഗതയിലും അശ്രദ്ധയിലും വാഹനം ഓടിച്ച ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page