ചരിത്രത്തിലേക്ക് പന്ത് തട്ടാന്‍ ബങ്കളത്തെ പെണ്‍പട;ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ കേരള ടീമില്‍ ബങ്കളത്തെ പെണ്‍കുട്ടികള്‍

കാസര്‍കോട്: സംസ്ഥാനത്തെ കായിക ഭൂപടത്തിലേക്ക് ബങ്കളത്ത് നിന്നൊരു കിക്ക്. കായിക ചരിത്രത്തില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന നേട്ടം മടിക്കൈ ബങ്കളത്തെ അഞ്ചു വനിതകള്‍ കരസ്ഥമാക്കി. ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിലേക്കാണ്, ഒരേ മൈതാനത്ത് പന്തു തട്ടുന്ന അഞ്ചു കളിക്കാര്‍ ഇടം നേടിയത്. അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ കൂടിയായ ക്യാപ്റ്റന്‍ പി.മാളവിക, ഗോള്‍കീപ്പറായി എം.രേഷ്മ, പ്രതിരോധത്തില്‍ എം.അഞ്ജിത, പി.അശ്വതി, എസ്.ആര്യശ്രീ എന്നിവരാണ് സംസ്ഥാന ടീമില്‍ ഇടം പിടിച്ചത്. ബങ്കളം വുമണ്‍സ് ഫുട്ബോള്‍ ക്ലിനിക്കില്‍ പരിശീലനം നടത്തുന്ന ഒരേ നാട്ടുകാരാണിവര്‍.
ഒന്നര ആഴ്ച്ചത്തെ ക്യാമ്പിനു ശേഷം അന്തിമ ടീമിനെ ഞായറാഴ്ചയാണ് തിരഞ്ഞെടുത്തത്. തമിഴ്‌നാട്, ഹിമാചല്‍പ്രദേശ്, ഗോവ സ്വദേശികള്‍ ഉള്‍പ്പെടുന്ന എ ഗ്രൂപ്പിലാണ് കേരളം. പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിയിലാണ് ഇത്തവണ ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കുന്നത്. അഞ്ചിന് നടക്കുന്ന ആദ്യ കളിയില്‍ ഹിമാചലാണ് കേരളത്തിന്റെ എതിരാളികള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page